Follow us on  

കോഴിക്കോട് സൈബര്‍പാര്‍ക്ക്

cyberpark-shot

സംസ്ഥാന ഐടി/ഐടി അധിഷ്ഠിത മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്ന വടക്കന്‍ കേരളത്തിലെ പ്രമുഖ ഐടി കേന്ദ്രമാണ് കോഴിക്കോട് സൈബര്‍പാര്‍ക്ക്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്‍റേയും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്‍റേയും വിജയഗാഥകളുടെ തുടര്‍ച്ചയാണിത്.

സംസ്ഥാന സര്‍ക്കാര്‍ മലബാറില്‍ നടപ്പാക്കുന്ന പ്രഥമ ഐടി പാര്‍ക്കാണ് സൈബര്‍പാര്‍ക്ക്. 1860-ലെ സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം 2009 ജനുവരി 28th ന് ആണ് സ്വയംഭരണാധികാരമുള്ള സൊസൈറ്റിയായി കോഴിക്കോട് സൈബര്‍പാര്‍ക്ക് സ്ഥാപിതമായത്. വിവിരസാങ്കേതിവിദ്യയുടെ വികസനം, പ്രത്യക്ഷ, പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിന് സംഭാവനയേകുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ലോകോത്തര അടിസ്ഥാന സഹായ സൗകര്യങ്ങളുള്ള ഐടി അന്തരീക്ഷം യാഥാര്‍ത്ഥ്യമാക്കിയത്.

സൈബര്‍പാര്‍ക്ക് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡുമായി സഹകരിച്ച് 45 ഏക്കര്‍ ക്യാംപസിലെ അഞ്ച് ഏക്കറിലുള്ള പ്രത്യേക സാമ്പത്തിക മേഖല പാട്ടത്തിനെടുത്തു. അപ്രകാരം പ്രഥമ ഐടി ബില്‍ഡിങ്ങായ സഹ്യ രൂപീകരിച്ചു. 3 ലക്ഷം ചതുരശ്രയടിയില്‍ ബെയ്സ്മെന്‍റ്+ ഗ്രൗണ്ട്+ 4 നില എന്നിവയടങ്ങിയ കെട്ടിടമാണ് നിര്‍മ്മിച്ചത്. മെയ് 29, 2017th ന് ഈ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. തുടര്‍ന്ന് സ്ഥലം അനുവദിച്ചു. നിലവില്‍ 6 ഐടി സ്ഥാപനങ്ങള്‍ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹ്യ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 2000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

സ്മാര്‍ട് ബിസിനസ് സെന്‍ററുകളും പ്ലഗ് & പ്ലേ മോഡ്യൂളുകളും വാം ഷെല്‍ ഓപ്ഷനുകളും പാട്ടത്തിന് ലഭ്യമാക്കുന്ന സവിശേഷമായ അത്യാധുനിക ഐടി അന്തരീക്ഷമാണ് സൈബര്‍പാര്‍ക്കിലേത്. ഐടി/ഐടി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് സൈബര്‍പാര്‍ക്കില്‍ ഇടം കണ്ടെത്താനും അതിവേഗം പ്രവര്‍ത്തനം ആരംഭിക്കാനുമാകും. അല്ലെങ്കില്‍ സെസ് യൂണിറ്റ് അനുമതി ലഭ്യമായതിനുശേഷം നിക്ഷേപത്തിനനുസൃതമായി ഓഫീസ് രൂപകല്‍പ്പന ചെയ്യാം. കൂടാതെ ഐടി കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും മുപ്പതു വര്‍ഷത്തേയ്ക്കും 90 വര്‍ഷം വരെ ദീര്‍ഘിപ്പിക്കാവുന്ന തരത്തിലും ഭൂമി പാട്ടത്തിന് എടുത്ത് ബിസിനസുകള്‍ ആരംഭിക്കാനാകും.

ഐടി/ ഐടി അധിഷ്ഠിത കമ്പനികള്‍ സ്ഥാപിക്കുന്നതിന് എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമൊപ്പം സുസ്ഥിര ഐടി അന്തരീക്ഷമാണ് സൈബര്‍പാര്‍ക്ക് ലഭ്യമാക്കുന്നത്. വടക്കന്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്നതിനു പുറമേ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുന്നതിനുള്ള സുപ്രധാന ഐടി കേന്ദ്രമായി നിലകൊള്ളും. പ്രത്യേക സാമ്പത്തിക മേഖലയുടെ നേട്ടങ്ങളും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റിയും ഊര്‍ജ്ജവിതരണവും നൂറുശതമാനം പവര്‍ ബാക്ക്അപ്പും ഉറപ്പുവരുത്തുന്നുണ്ട്.

ഐടി വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രിക്കു കീഴിലുള്ള ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പിലെ ഐടി സെക്രട്ടറി ഭരണസമിതിയുടെ ചെയര്‍മാനായിരിക്കും. ശ്രീ. ശശി പിഎം ആണ് സൈബര്‍പാര്‍ക്കിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍.

===================