Follow us on  

സ്മാര്‍ട് ബിസിനസ് സെന്‍റര്‍ (എസ്ബിസി)

sbc-imageഇന്ത്യയിലും വിദേശത്തുമുള്ള ഐടി/ഐടി അധിഷ്ഠിതവും വിവരാധിഷ്ഠിതവുമായ സ്ഥാപനങ്ങള്‍ക്ക് സൈബര്‍പാര്‍ക്കില്‍ അതിവേഗം പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള സൗകര്യമാണ് എസ്ബിസി നല്‍കുന്നത്. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമാണ് വടക കുറഞ്ഞ മികച്ച ഫര്‍ണീഷിംഗുള്ള എസ്ബിസി. സൗഹാര്‍ദ്ദവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ സ്മാര്‍ട് ബിസിനസ് സെന്‍ററില്‍ ഇടം കണ്ടെത്താവുന്നതാണ്. ഇവിടെ സ്ഥലം കാര്യക്ഷമമായി വിനിയോഗിക്കാനാകും. പൊതു യോഗങ്ങള്‍ക്കും അഭിമുഖത്തിനുമുള്ള മുറികളുമുണ്ട്. വിവിധ ബാന്‍ഡ് വിഡ്ത്ത് ദാതാക്കളും ലഭ്യമാണ്. ഓരോ മോഡ്യൂളുകളിലും ചീഫ് എക്സിക്യുട്ടീവ് ഓഫീസറിനായി പ്രത്യേക ക്യാബിന്‍, പതിനാലുപേര്‍ക്ക് ചര്‍ച്ചചെയ്യാനാകുന്ന മുറി, വര്‍ക്ക് സ്റ്റേഷന്‍, സെര്‍വര്‍ മുറി എന്നിവ ഉണ്ടായിരിക്കും.

 

  • എസ്ബിസി യൂണിറ്റുകളുടെ എണ്ണം: 25 ( എട്ടു മുതല്‍ 71 സീറ്റുകള്‍ വരെയുള്ള 1550 ചതുരശ്ര അടി - 3700 ചതുരശ്രയടി വരെയുള്ളത്.)
  • എയര്‍ കണ്ടീഷനോടെ പൂര്‍ത്തീകരിച്ച ഓഫീസ് ഇടങ്ങള്‍
  • ഫര്‍ണിച്ചര്‍
  • നൂറുശതമാനം ബാക്ക്അപ് ഉറപ്പുവരുത്തുന്നു. കൂടാതെ എല്ലായിപ്പോഴുമുള്ള വൈദ്യുതി വിതരണം.
  • 24/7 പരിപാലന സേവനം
  • നെറ്റ്വര്‍ക്ക് ബന്ധങ്ങള്‍
  • പൊതുവായ റിസപ്ഷനും ലോബിയും ഒരു റിസഷനിസ്റ്റും
  • ഭക്ഷണശാല
  • പൊതുവായ കോണ്‍ഫറന്‍സ്/ ഡിസ്കഷന്‍ റൂം
  • പൊതുവായ സുരക്ഷാ സൗകര്യം